Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taking Steps

America

യുഎ​സി​ലെ 40 സ്വാ​ഭാ​വി​ക പൗ​ര​ന്മാ​രു​ടെ പൗ​ര​ത്വം റദ്ദാക്കാനുള്ള നടപടികളുമായി ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്

വാ​ഷിം​ഗ്ട​ൺ: ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന 40 സ്വാ​ഭാ​വി​ക യു​എ​സ് പൗ​ര​ന്മാ​രു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി യുഎ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ (അ​റ്റോ​ർ​ണി ജ​ന​റ​ൽ ഓ​ഫീ​സ്) മു​ന്നോ​ട്ട്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ ഒ​റ്റ ഘ​ട്ട​ത്തി​ൽ ഇ​ത്ര​യ​ധി​കം പേ​ർ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

വി​ദേ​ശ സ​ർ​ക്കാ​രി​നാ​യി ചാ​ര​വൃ​ത്തി ചെ​യ്യ​ൽ, ന​ര​ഹ​ത്യാ ശ്ര​മ​ങ്ങ​ൾ, സ്പെ​ഷ്യ​ൽ നീ​ഡ്സ് ഉ​ള്ള വ്യ​ക്തി​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​യാ​ണ് ഫെ​ഡ​റ​ൽ കോ​ട​തി​ക​ളി​ൽ 'ഡി​ന​ച്ചു​റ​ലൈ​സേ​ഷ​ൻ ആ​ക്ഷ​ൻ' (Denaturalization actions) ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 21 നും ​ഒ​ക്ടോ​ബ​ർ 2 നും ​ഇ​ട​യി​ലാ​ണ് വി​വി​ധ ഫെ​ഡ​റ​ൽ കോ​ട​തി​ക​ളി​ൽ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യ​ത്.

 പൗ​ര​ത്വ ന​ട​പ​ടി നേ​രി​ടു​ന്ന 40 പേ​രി​ൽ മെ​ക്സി​ക്കോ, ചൈ​ന, ഇ​റാ​ൻ, പാ​കി​സ്ഥാ​ൻ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ണ്ട്. ഇ​തി​ൽ യുഎ​സ് നേ​വി​യി​ലെ മു​ൻ ചൈ​നീ​സ് വം​ശ​ജ​നാ​യ സൈ​ല​ർ ജി​ൻ​ചാ​വോ വെ​യ് (Jinchao Wei) ഉ​ൾ​പ്പെ​ടു​ന്നു. ചാ​ര​വൃ​ത്തി കേ​സി​ൽ 2025 ഓ​ഗ​സ്റ്റി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ പൗ​ര​ത്വ ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ ക​ണ്ടെ​ത്ത​ൽ.

 ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് നാ​ഷ​ണാ​ലി​റ്റി ആ​ക്ട് പ്ര​കാ​രം, നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചോ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യോ ആ​ണ് പൗ​ര​ത്വം നേ​ടി​യ​തെ​ന്ന് തെ​ളി​ഞ്ഞാ​ൽ കോ​ട​തി​ക്ക് അ​ത് റ​ദ്ദാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്.

Latest News

Corehub Up